25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ലാ ആശുപത്രിയിലെ വേറിട്ട മുഖം ” കാത്ത് ലാബ്
Kerala

കണ്ണൂർ ജില്ലാ ആശുപത്രിയിലെ വേറിട്ട മുഖം ” കാത്ത് ലാബ്

കണ്ണൂർ ജില്ലാ ആസ്പത്രി ഹൃദ്രോഗവിഭാഗം കാത്ത് ലാബിന് വിജയത്തിളക്കം. ആൻജിയോഗ്രാം പരിശോധനകൾ ഇവിടെ 100 പിന്നിട്ടു.

124 ആൻജിയോഗ്രാം ടെസ്റ്റുകളാണ് വെള്ളിയാഴ്ചവരെ നടത്തിയത്. 54 രോഗികൾക്ക് ആൻജിയോപ്ലാസ്റ്റി ചികിത്സ ചെയ്തു. അതിൽ 10 എണ്ണം ഹൃദയാഘാതമുണ്ടായവരിൽ അടിയന്തരമായി ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റിയും. മൊത്തത്തിൽ വിജയശതമാനം 100. അടിയന്തര ചികിത്സയിലൂടെ ചെറുപ്പക്കാരുടെതുൾപ്പടെ പലജീവനും രക്ഷിക്കാനായി.

സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ജില്ലാ ആസ്പത്രിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി സജ്ജമാക്കിയ കാത്ത് ലാബ് സൂപ്പറാണിപ്പോൾ. പാവങ്ങൾക്ക് വലിയ ആശ്വാസം. വിദഗ്ധ സംഘം നൽകുന്ന മികച്ച ചികിത്സ.

നല്ല പരിചരണം. കുറഞ്ഞ ചെലവ്. ചികിത്സതേടിയവർക്കൊന്നും പരാതി ഇല്ല. ഇതുവരെ കാത്ത് ലാബിൽ എത്തിയതിൽ ഒരാൾക്ക് മാത്രമാണ് കാശ് അടക്കേണ്ടിവന്നത്. ബാക്കിയെല്ലാം വിവിധ ഇൻഷുറൻസിൽ ഉൾപ്പെടുത്താനായി.

ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ട അഞ്ച് രോഗികളെയും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ 10 രോഗികളെയും കിടത്താനുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ് ഇവിടെയുണ്ട്. രണ്ടുദിവസം കാർഡിയോളജി ഒ. പി. യുണ്ട്. ഹൃദയചികിത്സാ രംഗത്തെ നൂതന പരിശോധനകളായ എക്കോ ടെസ്റ്റ്, ട്രഡ്മിൽ ടെസ്റ്റ്, ഹോൾട്ടർ ടെസ്റ്റ് എന്നിവയും ചെയ്യുന്നുണ്ട്.

Related posts

ഹൃദയാഘാതം; അണ്ടർ 19 മുൻ ക്യാപ്റ്റൻ അവി ബാരോട്ട് 29-‌ാം വയസ്സിൽ അന്തരിച്ചു.

Aswathi Kottiyoor

വന്യജീവി ആക്രമണം: പത്തുവര്‍ഷത്തിനിടെ 34,875 കേസ്‌

Aswathi Kottiyoor

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന്

Aswathi Kottiyoor
WordPress Image Lightbox