25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഫയൽ തീർപ്പാക്കൽ: നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും
Kerala

ഫയൽ തീർപ്പാക്കൽ: നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവധി ദിനമായ നാളെയും (ഞായറാഴ്‌ച) തുറന്നുപ്രവർത്തിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ്‌ നടപടി. പൊതുജനങ്ങൾക്ക്‌ മറ്റ്‌ സേവനങ്ങൾ ലഭ്യമാകില്ല. അവധി ദിനമായ ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995ഫയലുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തീര്‍പ്പാക്കിയിരുന്നു. സെപ്റ്റംബർ 18 ഞായറാഴ്ചയും ജീവനക്കാർ ജോലിക്കെത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശവും മന്ത്രിസഭാ തീരുമാനവും അനുസരിച്ചാണ് സെപ്‌തംബറിനകം ഫയലുകൾ തീർപ്പാക്കാനുള്ള പ്രവർത്തനം ആസൂത്രണം ചെയ്‌തിട്ടുള്ളത്.

ഫയൽ തീർപ്പാക്കലിനായി ആവശ്യമെങ്കിൽ അദാലത്തുകളും സംഘടിപ്പിക്കും. ജൂലൈ 31 നകം സേവനം നല്‍കേണ്ട ഫയലുകള്‍ തീര്‍പ്പാക്കാതെ ബാക്കിയുണ്ടെങ്കില്‍, അദാലത്തില്‍ ഉള്‍പ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓഫീസിലും ഫയല്‍ അദാലത്ത് സംഘാടനത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ ആഗസ്റ്റ് 28നകം തീര്‍പ്പാക്കും.

ജില്ലാ തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 5നകവും തദ്ദേശ സ്വയം ഭരണ ഡയറക്ടറേറ്റ് തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 20നകവുമാണ്‌ തീര്‍പ്പാക്കേണ്ടത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ പാലനം സംബന്ധിച്ച കാര്യങ്ങളില്‍ ചട്ടം 20(3) പ്രകാരമുള്ള ഇളവ് 20% വരെ നല്‍കാൻ അദാലത്ത് സമിതികള്‍ക്ക് അധികാരമുണ്ട്. വിജ്ഞാപനം ചെയ്‌ത റോഡുകള്‍ക്ക് മാത്രമേ മൂന്ന് മീറ്റര്‍ റോഡ് പരിധി പാലിക്കേണ്ടതുള്ളൂ.

Related posts

ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്‌ട മനസ്; വാക്കുകളെ വളച്ചൊടിക്കാൻ ശ്രമം: രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റ് 21, 22, 23ന്

Aswathi Kottiyoor

മൂ​​ന്നു​​വ​​ർ​​ഷം ഒ​​രു സ്​​​റ്റേ​​ഷ​​നി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന മു​​ഴു​​വ​​ൻ പൊ​​ലീ​​സു​​കാ​​രെ​​യും സ്ഥ​​ലം മാ​​റ്റാ​​ൻ നി​​ർ​​ദേ​​ശം.

Aswathi Kottiyoor
WordPress Image Lightbox