22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിമന്‍ ഇന്ത്യ മൂവ്‌മെന്റ്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Kerala

വിമന്‍ ഇന്ത്യ മൂവ്‌മെന്റ്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉളിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം ജനറല്‍ കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് നദീറ ഫാറൂഖ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ജനറല്‍ കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം സുഫീറ അലി ഉദ്ഘാടനം ചെയ്തു. സമീറ ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പ്രസിഡന്റായി മുഹ്‌സിന ലത്തീഫ് ചാക്കാടിനെയും, ജനറല്‍ സെക്രട്ടറിയായി നദീറ അസ്‌കര്‍ നരേമ്ബാറയെയും തിരഞ്ഞെടുത്തു. സറീന റഫീഖ് പേരാവൂര്‍ (വൈസ് പ്രസിഡന്റ്), മുനീറ സക്കരിയ്യ അയ്യപ്പങ്കാവ് (ജോയിന്റ് സെക്രട്ടറി), റഹ് മത്ത് നൗഫല്‍ (ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായി. സീനത്ത് യൂനുസ് ഉളിയില്‍, സലീമ ഇര്‍ഫാന്‍ അയ്യപ്പങ്കാവ് എന്നിവരെയും തിരഞ്ഞെടുത്തു.

Related posts

ഹൗസ് സര്‍ജന്മാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; പി.ജി ഡോക്ടര്‍മാരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യവകുപ്പ്.

Aswathi Kottiyoor

സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക്ക​ര​ണം തു​ട​ങ്ങി

Aswathi Kottiyoor

ടൂറിസം വകുപ്പിനും കുതിപ്പ് ; ഇന്ത്യാ ടുഡേ അവാർഡ്‌ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ

Aswathi Kottiyoor
WordPress Image Lightbox