24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മ​ട്ട​ന്നൂ​രി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു; നാ​ളെ വോ​ട്ടെ​ടു​പ്പ്
kannur

മ​ട്ട​ന്നൂ​രി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു; നാ​ളെ വോ​ട്ടെ​ടു​പ്പ്

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. നാ​ളെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 22ന് ​വോ​ട്ടെ​ണ്ണും. സ്ഥാ​നാ​ർ​ഥി​ക​ളെ ആ​ന​യി​ച്ച് റോ​ഡ് ഷോ​യും പ്ര​ക​ട​ന​വും ന​ട​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്. പ്ര​മു​ഖ നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​ത്തോ​ടു ചേ​ർ​ന്നു​ള്ള വാ​ർ​ഡു​ക​ളി​ലെ ക​ലാ​ശ​ക്കൊ​ട്ട് ന​ഗ​ര​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്.

ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പു​രു​ഷോ​ത്ത​മ​ൻ, പി.​വി.​ഗോ​വി നാ​ഥ്, സി.​വി.​ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫ് പ്ര​ചാ​ര​ണ സ​മാ​പ​നം ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​തീ​ശ​ൻ പാ​ച്ചേ​നി, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, റി​ജി​ൽ മാ​ക്കു​റ്റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജെ​പി​യു​ടെ കൊ​ട്ടി​ക്ക​ലാ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 35 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ ഇ​ന്നു രാ​വി​ലെ പ​ത്തു​മു​ത​ൽ മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ​നി​ന്ന് സെ​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ ഏ​റ്റു​വാ​ങ്ങി പ്ര​ത്യേ​കം വാ​ഹ​ന​ങ്ങ​ളി​ൽ ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കും. ഒ​രു സെ​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ​ക്ക് അ​ഞ്ച് ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​കും.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ഓ​ടെ നേ​രി​ട്ട് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തു​ക​യാ​ണ് ചെ​യ്യു​ക. റി​സ​ർ​വ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തും.

ഓ​രോ ബൂ​ത്തി​ലും ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഒ​രു ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ, ര​ണ്ട് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, ഒ​രു പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​ങ്ങ​നെ അ​ഞ്ചു​പേ​രു​ണ്ടാ​കും. 175 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്. ഇ​തി​നു​പു​റ​മെ​യാ​ണ് റി​സ​ർ​വ് ഉ​ദ്യോ​ഗ​സ്ഥ​ർ. 22ന് ​രാ​വി​ലെ പ​ത്തു മു​ത​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.

നാളെ പ്രാദേശിക അവധി

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​അ​വ​ധി​യും സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വേ​ത​ന​ത്തോ​ടെ​യു​ള്ള അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ച് പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടു.

ഷോ​പ്‌​സ് ആ​ൻ​ഡ് ക​മേ​ഴ്‌​സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് നി​യ​മ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ നാ​ളെ വേ​ത​ന​ത്തോ​ടു കൂ​ടി​യു​ള്ള അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഉ​റ​പ്പാ​ക്ക​ണം. ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ട​റും ന​ഗ​ര​സ​ഭ​യ്ക്കു പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യ കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും വേ​ത​ന​ത്തോ​ടെ​യു​ള്ള അ​വ​ധി ന​ൽ​കേ​ണ്ട​താ​ണ്.

പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​യി നി​ശ്ച​യി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്നും നാ​ളെ​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മ​ട്ട​ന്നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് ഇ​ന്നു​മു​ത​ൽ 22 വ​രെ​യും പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഡ്രൈ​ഡേ

മ​ട്ട​ന്നൂ​ർ: ഇ​ന്നും നാ​ളെ​യും 22നും ​മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ എ​ല്ലാ മ​ദ്യ​ഷാ​പ്പു​ക​ൾ​ക്കും ഡ്രൈ​ഡേ പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്‌​ട​ർ ഉ​ത്ത​ര​വി​ട്ടു.

Related posts

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം തീപ്പിടുത്തം

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 777 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി*

Aswathi Kottiyoor

വികസനത്തിലേക്ക് വഴിതുറന്ന് അഴീക്കലില്‍ നിന്ന് ചരക്കുകപ്പല്‍ സര്‍വീസിന് തുടക്കമായി; കൊച്ചിയിലേക്കുള്ള ആദ്യ കപ്പല്‍ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox