ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസ് ഉല റെയിലും സംയുക്തമായ പ്രവര്‍ത്തിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ഓണം അവധിക്ക് ആരംഭിക്കും. വിജയകരമായി പ്രവര്‍ത്തനം തുടരുന്ന ഉലറെയില്‍ കേരളത്തിലെ വിനോദസഞ്ചാരികള്‍ക്ക് ഈ അവധിക്കാലത്ത് മികച്ച യാത്രാനുഭവം നല്‍കുക ലക്ഷ്യമിട്ടാണ് ഓണം അവധി സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുമായെത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴിയുള്ള യാത്ര സെപ്തംബര്‍ രണ്ടിന് ആരംഭിക്കും. മൈസൂര്‍-ഹമ്പി-ഹൈദരാബാദ്-റാമോജി-ഓറംഗാബാദ്-എല്ലോറ-അജന്ത-സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നിവിടങ്ങളിലൂടെ 11 ദിവസത്തില്‍ സഞ്ചരിക്കാം. നാല് 3AC കോച്ചുകള്‍, ആറ് 2SL കോച്ചുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ട്രെയിനില്‍ രാജ്യത്ത് തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫ്ലെയിം ലെസ് പാന്‍ട്രി കാറുകളുമുണ്ട്. കോച്ച് മാനേജര്‍മാര്‍, കോച്ച് ഗാര്‍ഡുകള്‍, സിസിടിവി നിരീക്ഷണം, പിഎ സംവിധാനം ഉള്‍പ്പെടെ നിരവധി മറ്റ് സവിശേഷതകളും ഉല റെയിലിനെ വ്യത്യസ്തമാക്കുന്നു. കോച്ച്, ഭക്ഷണം, താമസം, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്കുകള്‍ തീരുമാനിക്കുക.