21.6 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • പഴയത് ഒഴിവാക്കി വ്യക്തിഗത ആദായ നികുതി വ്യവസ്ഥകള്‍ ഏകീകരിച്ചേക്കും.
Thiruvanandapuram

പഴയത് ഒഴിവാക്കി വ്യക്തിഗത ആദായ നികുതി വ്യവസ്ഥകള്‍ ഏകീകരിച്ചേക്കും.

തിരുവനന്തപുരം: കിഴിവുകളും ഇളവുകളും ഒഴിവാക്കി അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ ആകര്‍ഷകമാക്കാന്‍ സര്‍ക്കാര്‍. 2020-21 ബജറ്റില്‍ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ ഭൂരിഭാഗംപേരും പിന്തുടരാത്ത സാഹചര്യത്തിലാണ് ധനമന്ത്രാലയം പുതിയ സാധ്യതകള്‍ തേടുന്നത്.

ഇളവുകളോ കിഴിവുകളോ ഇല്ലാത്ത നികുതി സംവിധാനം കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതോടെ സങ്കീര്‍ണമായ പഴയ നികുതി വ്യവസ്ഥ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

വ്യക്തിഗത നികുതിദായകര്‍ക്ക് കൂടുതല്‍ ഇളവ് അനുവദിച്ച് ആദായ നികുതി നിയമം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായ നികുതി കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്.

കിഴിവുകള്‍ ഒഴിവാക്കി നികുതി ബാധ്യത കുറച്ച് 2019ല്‍ കോര്‍പറേറ്റുകള്‍ക്ക് കൊണ്ടുവന്നതിന് സമാനമായ സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. കോര്‍പറേറ്റ് നികുതി നിരക്ക് 30ശതമാനത്തില്‍നിന്ന് 22 ശതമാനമായി അന്ന് കുറച്ചിരുന്നു.

പുതിയ നികുതി വ്യവസ്ഥയില്‍ 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യയില്ല. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷംരൂപവരെയുള്ളവര്‍ക്ക് അഞ്ചുശതമാനമാണ നികുതി.

Related posts

സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊവിഡ്, 18 മരണം; 5280 പേർക്ക് രോഗമുക്തി

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ്…………….. 

Aswathi Kottiyoor

സ്വകാര്യ മേഖലയിൽ തിരഞ്ഞെടുപ്പിന് വേതനത്തോട് കൂടിയ അവധി; ലേബർ കമ്മീഷണർ…

Aswathi Kottiyoor
WordPress Image Lightbox