25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 4,62,611 കുടുംബത്തിനുകൂടി ലൈഫ് ; അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
Kerala

4,62,611 കുടുംബത്തിനുകൂടി ലൈഫ് ; അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. 863 തദ്ദേശ സ്ഥാപനത്തിലായി 4,62,611 കുടുംബത്തെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 3,11,133 പേർ ഭൂമിയുള്ള ഭവനരഹിതരും 1,51,478 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. മഴക്കെടുതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾമൂലം 151 പഞ്ചായത്തും 19 മുനിസിപ്പാലിറ്റിയും ഒരു കോർപറേഷനും ഉൾപ്പെടെ 171 തദ്ദേശസ്ഥാപനത്തിന്‌ ഗ്രാമ, വാർഡ് സഭകൾ പൂർത്തീകരിക്കാനായിട്ടില്ല. ഇവകൂടി പൂർത്തിയാകുമ്പോൾ ഗുണഭോക്തൃ പട്ടിക പൂർണതോതിൽ ലഭ്യമാകുമെന്ന്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. കൊല്ലം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലെ മുഴുവൻ തദ്ദേശസ്ഥാപനവും നടപടിപൂർത്തിയാക്കി.

www.life2020.kerala.gov.inൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന് ഉറപ്പാക്കാം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അന്തിമപട്ടിക പ്രസിദ്ധീകരിക്കണം

Related posts

നോട്ട് നിരോധനത്തിന് അഞ്ചാണ്ട്, ലക്ഷ്യം പാളി; കറൻസി മൂല്യം 28.30 ലക്ഷം കോടി.

Aswathi Kottiyoor

181 ഐടി കമ്പനി എത്തി; 
10,400 പേർക്ക്‌ തൊഴിൽ ; 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ

Aswathi Kottiyoor

നാസിക്കിലെ ഫാക്ടറിയില്‍ സ്‌ഫോടനം, അഗ്നിബാധ; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.*

Aswathi Kottiyoor
WordPress Image Lightbox