24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് സം​സ്ഥാ​നം മാ​റും: മു​ഖ്യ​മ​ന്ത്രി
Kerala

ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് സം​സ്ഥാ​നം മാ​റും: മു​ഖ്യ​മ​ന്ത്രി

ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് സം​സ്ഥാ​ന​ത്തെ എ​ത്തി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ശ്രേ​ണി​യി​ലു​ള്ള​വ​രും കൃ​ഷി​യി​ലേ​ക്ക് ക​ട​ന്നു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ്ത​ത എ​ന്ന നി​ല​യി​ലേ​ക്ക് സം​സ്ഥാ​നം മാ​റ​ണം. ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും നാ​ണ്യ വി​ള​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ര്‍​ഷി​കോ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം സ​ജ്ജ​മാ​ക്കി ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ അ​വ കേ​ടു​കൂ​ടാ​തെ മാ​ര്‍​ക്ക​റ്റു​ക​ളി​ല​ട​ക്കം എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

നാ​ല് അ​ന്ത​ര്‍​ദ്ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ള്ള കേ​ര​ളം ഈ ​സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം കാ​ര്‍​ഷി​ക​വി​ഭ​വ​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​രു​ക​യാ​ണ് വേ​ണ്ട​ത്.

ഇ​തി​നാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കൃ​ഷി​വ​കു​പ്പും ക​ര്‍​ഷ​ക​രും തോ​ളോ​ട് തോ​ള്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണം. കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും പി​ന്തു​ണ സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​ത്ത​രം കൃ​ഷി​യും സാ​ധ്യ​മാ​കു​ന്ന മ​ണ്ണാ​ണ് കേ​ര​ള​ത്തി​ന്‍റേ​തെ​ന്ന് ന​മ്മു​ടെ ക​ര്‍​ഷ​ക​ര്‍ തെ​ളി​യി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

എറണാകുളത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവഡോക്ടർമാർ മരിച്ചു

Aswathi Kottiyoor

പ്ലസ്‌ വൺ അപേക്ഷ നാളെമുതൽ ; സ്‌കൂളുകളിൽ വിപുലമായ സംവിധാനം

Aswathi Kottiyoor

യാത്രയ്‌ക്കിടെ മലബാർ എക്സ്‌പ്രസിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല.

Aswathi Kottiyoor
WordPress Image Lightbox