24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • യാത്രയ്‌ക്കിടെ മലബാർ എക്സ്‌പ്രസിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല.
Kerala

യാത്രയ്‌ക്കിടെ മലബാർ എക്സ്‌പ്രസിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല.


കൊല്ലം∙ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലബാർ എക്സ്പ്രസിന്റെ ശുചിമുറിയിലാണ് ഒരു പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിനിലെ അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. 50–60 വയസ്സുതോന്നിക്കുന്നയാളാണു മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയിൽ ഒരാൾ തൂങ്ങിനിൽക്കുന്നത് യാത്രക്കാർ കണ്ടത്. ഉടൻ റെയിൽവേ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കൊല്ലത്ത് എത്തിയപ്പോൾ ട്രെയിൻ ‍അവിടെ പിടിച്ചിട്ടു. പിന്നീട് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഒന്നര മണിക്കൂറോളം കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ട ശേഷമാണ് മലബാർ എക്സ്പ്രസ് യാത്ര തുടർന്നത്.

ട്രെയിൻ കായംകുളത്തെത്തിയപ്പോൾ മരിച്ചയാൾ അംഗപരിമിതരുടെ ബോഗിയിൽ കയറുന്നതായി ഗാർഡ് കണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ ഇറക്കിവിട്ടെങ്കിലും ഇയാൾ വീണ്ടും കയറി. കൊല്ലത്തെത്തിയപ്പോൾ ശുചിമുറി തുറക്കാതിരുന്നതോടെയാണു തള്ളിത്തുറന്നത്. ഉടുത്തിരുന്ന ലുങ്കിയിലാണ് തൂങ്ങിമരിച്ചത്.

Related posts

പിഴ അര ലക്ഷം; കുട്ടി ഡ്രൈവർമാർ വിലസുന്നു

Aswathi Kottiyoor

അരിക്കൊമ്പൻ പരിക്കിന്‍റെ പിടിയിൽ; സഞ്ചാരവും ഭക്ഷണവും കുറഞ്ഞു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox