21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പ്ല​സ് വ​ണ്‍ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും
Kerala

പ്ല​സ് വ​ണ്‍ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും

പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. സ് ​പോ​ർ​ട്സ് ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൽ​ട്ടും ഇ​തി​നോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. 16നു ​രാ​വി​ലെ പ​ത്തു മു​ത​ൽ 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ.

ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ 2.13 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ സ്ഥി​രം, താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട്. ഇ​തി​നു ശേ​ഷം മെ​റി​റ്റ് സീ​റ്റി​ൽ ബാ​ക്കി​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റാ​യ www.hscap.kerala.gov.in എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

മെ​റി​റ്റ് ക്വാ​ട്ട​യി​ൽ ഒ​ന്നാം ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. താ​ഴ്ന്ന ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര​പ്ര​വേ​ശ​ന​മോ നേ​ടാ​വു​ന്ന​താ​ണ്. വി​വി​ധ ക്വാ​ട്ട​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടു​ന്ന​വ​ർ അ​വ​ർ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ക്വാ​ട്ട​യി​ലെ പ്ര​വേ​ശ​നം തെ​ര​ഞ്ഞെ​ടു​ക്ക​ണം.

ഏ​തെ​ങ്കി​ലും ഒ​രു ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​റ്റൊ​രു ക്വാ​ട്ട​യി​ലേ​ക്ക് പ്ര​വേ​ശ​നം മാ​റ്റാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Related posts

പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡിജിപി

Aswathi Kottiyoor

പോ​ലീ​സ് മേ​ധാ​വി: തീ​രു​മാ​നം ഇ​ന്ന്

Aswathi Kottiyoor

പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ കാമ്പയിൻ

Aswathi Kottiyoor
WordPress Image Lightbox