24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.
Iritty

ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

ഇരിട്ടി: ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ലിസ്സി പി എ ദേശീയ പതാക ഉയർത്തി.വാർഡ് മെമ്പർ ശ്രീ സജീവൻ പാലുമ്മി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജിൻസി കാട്ടുപാലത്ത്, സിന്ധു മുഞ്ഞാനാട്ട്, സജിഷ എൻ ജെ, ആതിര മോഹനൻ എന്നിവർ സംസാരിച്ചു.
സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തിന്റെ ഓർമ്മയ്ക്കായി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്കൂളിൽ ‘ഓർമ്മ മരം’ നട്ടു.
കേര വൃക്ഷ തൈ ആണ് ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ നട്ടത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി റാലിയും, മധുര വിതരണവും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Related posts

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം സമാപിച്ചു

Aswathi Kottiyoor

കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവം 4 മുതൽ 11 വരെ

Aswathi Kottiyoor

പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox