24.5 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

കൊട്ടിയൂർ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാലോഷം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ മാത്യു എം.എ ദേശീയ പതാക ഉയർത്തി സന്ദേശം നൽകി.മുഖ്യതിഥിയായ ഇന്ത്യൻ ആർമി ഹവിൽദാർ ജോബിറ്റ് പി.എ മുഖ്യ സന്ദേശം നൽകുകയും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ നയിച്ച സെറിമോണിയൽ പരേഡിൻ്റെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, സ്കൗട്ട് ആൻ്റ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് ,എൻ.എസ്.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വർണ്ണശഭളമായ മാർച്ച് പാസ്റ്റും നടന്നു. വിദ്യാർത്ഥികളുടെ മാസ് ഡ്രിൽ, ദേശഭക്തിഗാനം, ഡാൻസ് അവതരണം, തെരുവ് നാടകം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു. നീണ്ടു നോക്കി ടൗണിലേക്ക് സംഘടിപ്പിച്ച ഘോഷയാത്രയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾ, അധ്യാപകർ ,പി .റ്റി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ബിനു തോമസ്, പ്രിൻസിപ്പാൾ മാത്യു എം എ, ഹവിൽഡാർ ജോബിറ്റ് പി.എ,പി .റ്റി.എ പ്രസിഡൻ്റ് തങ്കച്ചൻ കല്ലടയിൽ, സിവിൽ പോലീസ് ഓഫീസർ പ്രശോഭ്, സ്റ്റാഫ് സെക്രട്ടറി റിജോയ് എം.എം, വിദ്യാർത്ഥികളായ അഭിനീത് ജോസഫ് ബിജു, ബെർലീന ബാബു തുടങ്ങിയവർ സംസാരിച്ചു.

Related posts

കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​മ​റ ട്രാ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം

Aswathi Kottiyoor

പാല്‍ സംഭരണം; കൊട്ടിയൂരിൽ പാല്‍ മറിച്ചു കളഞ്ഞ് ക്ഷീരകർഷകരുടെ പ്രതിഷേധം

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox