കേരള ബാങ്ക് സംസ്ഥാനതലത്തിൽ പ്രാഥമിക സഹകണ സംഘങ്ങൾക്ക് നൽകുന്ന കെബി എക്സെലെൻസ് അവാർഡിന്റെ കണ്ണൂർ ജില്ലാ തല വിജയികൾക്ക് ഉള്ള പുരസ്കാര വിതരണവും ബിദ നമ്പർ വൺ കാമ്പയിൻ വിജയികൾക്കുള്ള അനുമോദനവും ശില്പശാലയും നടന്നു.
കേരള ബാങ്ക് റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണം വിതരണം വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കെബി എക്സലൻസ് അവാർഡിൽ ജില്ലാതലത്തിൽ ചെറുതാഴം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, കടന്നപ്പള്ളി – പാണപ്പുഴ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സംസ്ഥാന സർക്കാർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്കാരത്തിന് അർഹമായ കതിരൂർ സർവീസ് സഹകരണ ബാങ്കിന് കേരളാ ബാങ്കിന്റെ ഉപഹാരവും കെബി എക്സെലെൻസ് പുരസ്കാരവും വിതരണം ചെയ്തു. മുഖ്യപ്രഭാഷണം എം. വിജിൻ എംഎൽഎ നിർവഹിച്ചു. മയ്യിൽ ശാഖയാണ് ജില്ലയിലെ മികച്ച ബ്രാഞ്ച്. അഞ്ചരക്കണ്ടി, കരിവെള്ളൂർ ശാഖകൾ രണ്ടും മൂന്നും സ്ഥാനം നേടി. ശില്പശാല ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. കേരള ബാങ്ക് ഡയറക്ടർ കെ.ജി. വത്സലകുമാരി അധ്യക്ഷയായി. കേരള ബാങ്ക് സിഇഒ പി.എസ്. രാജൻ സന്ദേശം നൽകി. സിജിഎം കെ സി. സഹദേവൻ മുഖ്യപ്രഭാഷണം നടത്തി. പാക്സ് അസോസിയേഷൻ സെക്രട്ടറി എൻ. ശ്രീധരൻ, കെ. സൂരജ, കെ. ലീന, സി.വി. റഹ്ന, കണ്ണൂർ റീജിയണൽ ജനറൽ മാനേജർ എം.പി. ഷിബു, പി പി മനൂജു എന്നിവർ പ്രസംഗിച്ചു