23.6 C
Iritty, IN
November 21, 2024
  • Home
  • Newdelhi
  • ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷ ദിനം: രാഷ്‌ട്രപതി.
Newdelhi

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷ ദിനം: രാഷ്‌ട്രപതി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ലോകത്ത് എവിടെയുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആഘോഷിക്കാനുള്ള ദിവസമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കൊളോണിയല്‍ ഭരണാധിപന്മാരുടെ ചങ്ങലകളില്‍നിന്ന് മോചിതരായി ജനത സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ തീരുമാനിച്ച ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ദിവസമാണത്. രാഷ്ട്രപതിയായശേഷം രാജ്യത്തിന് ആദ്യ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു ദ്രൗപദി മുര്‍മു.

സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ ജനാധിപത്യ ഭാവിയില്‍ പല ലോകനേതാക്കളും വിദഗ്ധരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, എല്ലാ ആശങ്കയും അസ്ഥാനത്താണെന്ന് ഇന്ത്യക്കാര്‍ ലോകത്തിന് തെളിയിച്ചുകൊടുത്തു. ഇന്ത്യ റിപ്പബ്ലിക്കായ ഘട്ടത്തില്‍ത്തന്നെ സ്ത്രീകള്‍ക്കടക്കം എല്ലാവര്‍ക്കും വോട്ടവകാശം ഉറപ്പാക്കി മാതൃകയായി.

മഹാത്മാഗാന്ധിയെപ്പോലെയുള്ള നേതാക്കള്‍ ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അസാദി കാ അമൃത് മഹോത്സവ്, ഹര്‍ ഘര്‍ തിരംഗ പരിപാടികളിലൂടെ സ്വാതന്ത്ര്യത്തിന്റെ സന്ദേശവും ഊര്‍ജവും രാജ്യത്തുടനീളം അലയടിച്ചു. നമ്മുടെ ധീരരക്തസാക്ഷികള്‍ക്കുള്ള ഉചിതമായ ആദരവാണ് ഈ പരിപാടികളിലൂടെ ലഭിച്ചതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Related posts

റഷ്യൻ വിമാനങ്ങൾ വെടിവച്ചിടേണ്ടി വരും; ആവശ്യം തള്ളി നാറ്റോ,വിമർശിച്ച് സെലെന്‍സ്‌കി

Aswathi Kottiyoor

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 92596 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു; ഇന്നും കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെ…

Aswathi Kottiyoor

ആവശ്യക്കാർക്ക് എത്രയും പെട്ടെന്ന് വാക്‌സിൻ ലഭ്യമാക്കണം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു…..

Aswathi Kottiyoor
WordPress Image Lightbox