25.8 C
Iritty, IN
June 2, 2024
  • Home
  • Iritty
  • വിളംബര റാലിയും അനുമോദനവും .
Iritty

വിളംബര റാലിയും അനുമോദനവും .

ഇരിട്ടി: പുന്നാട് : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി പുന്നാട് നിവേദിത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ വിളംബര റാലി നടന്നു. പുന്നാട് ടൗണിൽ നിന്ന് ആരംഭിച്ച റാലി റിട്ടയേർഡ് ലഫ്റ്റനന്റ് കേണൽ സി.പി. രാമകൃഷ്ണൻ ഫ്ലേഗ് ഓഫ് ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ സി. പ്രജിത്ത് പതാക ഉയർത്തി.
ഫിസിക്സിൽ പി എച്ച് ഡി ബിരുദം നേടിയ പുന്നാട് സ്വദേശിയും നിവേദിതയിലെ പൂർവ വിദ്യാർത്ഥിയുമായ ഹരിപ്രസാദിനെ അനുമോദിച്ചു. സ്കൂൾ മാനേജർ കെ. പി. രാഹുൽ, കൗൺസിലർ എ.കെ. ഷൈജു, മാതൃ സമിതി പ്രസിഡണ്ട് രേഖ, ക്ഷേമ സമിതി അംഗം കെ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാമത്സരങ്ങൾ നടന്നു

Related posts

ഇരിട്ടി മേഖലയിൽ കനത്ത മഴ: മണ്ണിടിച്ചിലിൽ തൊഴുത്തുവീണ് പശു ചത്തു

Aswathi Kottiyoor

ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Aswathi Kottiyoor

രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നാ​ളെ ഇ​രി​ട്ടി​യി​ൽ ഉ​പ​വാ​സസ​മ​രം ന​ട​ത്തും

Aswathi Kottiyoor
WordPress Image Lightbox