23.6 C
Iritty, IN
November 21, 2024
  • Home
  • Kochi
  • മതരഹിതർക്ക് സംവരണം പരിഗണിക്കണം; സർക്കാരിന് കോടതിയുടെ നിർദേശം.
Kochi

മതരഹിതർക്ക് സംവരണം പരിഗണിക്കണം; സർക്കാരിന് കോടതിയുടെ നിർദേശം.

കൊച്ചി: മതരഹിതരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ സംവരണം നൽകണമെന്ന ആവശ്യത്തിൽ നയം രൂപീകരിക്കുന്ന കാര്യം പരിഗണിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണപരിധിയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മതരഹിതരായ ഏതാനും വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവ്.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവർ പ്രോത്സാഹനം അർഹിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
ഒരുമതത്തിലും ചേരില്ലെന്നത് ഒരുകൂട്ടം വ്യക്തികളുടെ ബോധപൂർവമായ തീരുമാനമാണ്. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരായി മുദ്രകുത്തപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. മതമില്ലാത്ത ജീവിതം തെരഞ്ഞെടുത്തതിനാൽ അവർക്ക് പാരിതോഷികം നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി ഒരുമാസം കഴിഞ്ഞ് പരിഗണിക്കും.

Related posts

ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി………….

Aswathi Kottiyoor

ആർടിപിസിആർ നിരക്ക്‌ 500 തന്നെ; സർക്കാർ ഉത്തരവ്‌ സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി……….

സ്വപ്‌നയ്‌ക്ക്‌ തിരിച്ചടി; കേസ്‌ റദ്ദാക്കണമെന്ന രണ്ട്‌ ഹർജികളും തള്ളി.

Aswathi Kottiyoor
WordPress Image Lightbox