25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • ആസാദ് കശ്മീര്‍: അര്‍ഥം മനസിലാകാത്തവരോട് സഹതാപം; ന്യായീകരണവുമായി കെ.ടി ജലീല്‍.
Thiruvanandapuram

ആസാദ് കശ്മീര്‍: അര്‍ഥം മനസിലാകാത്തവരോട് സഹതാപം; ന്യായീകരണവുമായി കെ.ടി ജലീല്‍.

തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാല തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെ.ടി ജലീല്‍ വീണ്ടും രംഗത്തെത്തി. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കശമീര്‍ യാത്രയുടെ നീണ്ട പോസ്റ്റിനൊടുവിലാണ് ആസാദ് കശ്മീരിനെ ന്യായീകരിച്ച് ജലീല്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദം. ‘ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീര്‍. പാകിസ്താനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടു’ – ജലീല്‍ പറഞ്ഞിരുന്നു.

ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറി. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ജലീലിനെതിരേ ബി.ജെ.പി അടക്കമുള്ളവര്‍ രാജ്യദ്രോഹ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. പാക് നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് ലോകവേദിയിലടക്കം ഇന്ത്യ ഉന്നയിക്കുമ്പോഴാണ് വിവാദ പ്രസ്താനവനയുമായി കെ.ടി ജലീല്‍ എത്തിയിത്. ജലീലിന്റെ മുന്‍ സിമി നിലപാടാണ് ഇത്തരം പ്രസ്താവനയ്ക്ക് വഴിവെച്ചതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

Related posts

സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor

അതിതീവ്ര മഴയ്ക്ക് സാധ്യത: സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്.

Aswathi Kottiyoor

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും…

WordPress Image Lightbox