കണ്ണൂർ: ജില്ലയില്‍ നടത്തിയ വനിതാ കമ്മീഷന് അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. ആകെ 55 പരാതികളാണ് ലഭിച്ചത്. പരാതിക്കാര്‍, എതിര് കക്ഷികള്‍ എന്നിവര്‍ എത്താത്തതിനാല്‍ 25 എണ്ണം അടുത്ത സിറ്റിംഗിനായി മാറ്റി വച്ചു. അഞ്ച് എണ്ണത്തില്‍ കമ്മീഷന് റിപ്പോര്‍ട്ട് തേടി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന് അംഗം ഇ.എം. രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. പദ്മജ പദ്മനാഭന്, അഡ്വ. കെ.എം. പ്രമീള, കോര്പറേഷന് കൗണ്‍സിലര്‍ ചിത്തിര ശശിധരന്, വനിതാ ശിശുവികസന വകുപ്പ് കൗണ്‍സിലര്‍ പി.മാനസ ബാബു, വനിത സിപിഒ സി. സുഗിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
previous post