• Home
  • Kerala
  • പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു യുവാക്കളെ 5.3 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടി.
Kerala

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു യുവാക്കളെ 5.3 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടി.

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു യുവാക്കളെ 5.3 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ ആർ അജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പാർട്ടിയും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ, കണ്ണൂ‍ർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ക്യാരിയർമാർ ആണെന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ 5 കോടി രൂപയോളം വിലയുണ്ട് .

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻ ഹാഷിഷ് ഓയിൽ ശേഖരം പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയിൽ വാങ്ങി ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിച്ച് അവിടെ നിന്നും വിമാനമാർഗ്ഗം മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂർ, ദുബായ് എന്നീ വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികൾ ആണ് ഇവരെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ വിവരം.

പ്രിവന്റീവ് ഓഫിസർമാരായ ടി പി മണികണ്ഠൻ, ടി ജെ അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ജഗ്ജിത്ത് കെ, സുമേഷ് കെ, വിജേഷ് കുമാർ ജി, പ്രശാന്ത് പി, അഷറഫലി എം, സുനിൽ ബി, എക്‌സൈസ് ഡ്രൈവർ പ്രദീപ്‌ എസ്, RPF ASI മാരായ സജി അഗസ്റ്റിൻ, ഷാജുകുമാർ പി, RPF കോൺസ്റ്റബിൾ പി രാജേന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related posts

മഹാമാരി അവസാനിക്കാറായില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Aswathi Kottiyoor

വികസനക്കുതിപ്പിൽ സിയാൽ ; ഏഴ്‌ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോ. 2ന

Aswathi Kottiyoor

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ധര്‍ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox