24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • മഹാമാരി അവസാനിക്കാറായില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
Kerala

മഹാമാരി അവസാനിക്കാറായില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസിസ്. ഒമിക്രോണ്‍ വകഭേദം ഗുരതരമാകില്ലെന്ന് വിചാരിക്കുന്നത് തെറ്റാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു. ജര്‍മനിയില്‍ ആദ്യമായി പ്രതിദിന രോഗികള്‍ ലക്ഷം കടന്നു. ഫ്രാന്‍സില്‍ അഞ്ചു ലക്ഷത്തിനടുത്തെത്തി.

ഒമിക്രോണ്‍ വ്യാപനംമൂലം കഴിഞ്ഞ ആഴ്ച മാത്രം ലോകത്ത് ഒരു കോടി 80 ലക്ഷം പേര്‍ രോഗബാധിരായി. രോഗികള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരികയും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഒമിക്രോണ്‍ ഗുരുതരമാകില്ലെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ടെഡ്രോസ് അദാനം പറഞ്ഞു. പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related posts

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാൻ ബൂത്തിൽ സൗകര്യം

ദേശീയപാത വികസന നഷ്‌ടപരിഹാരം; ചോദിച്ചത്‌ 600 കോടി, കേന്ദ്രത്തിന്‌ കേട്ടമട്ടില്ല

അഴിമതി തടയാൻ റവന്യു വകുപ്പിൽ മന്ത്രി മുതൽ ജോയിന്റ് കമ്മീഷണർ വരെ ഓരോ മാസവും വില്ലേജ് ഓഫീസുകൾ സന്ദർശിക്കും

WordPress Image Lightbox