24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • 48.79 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ശി​പാ​ർ​ശ
kannur

48.79 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ശി​പാ​ർ​ശ

ക​ണ്ണൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ജ​ൻ​വി​കാ​സ് കാ​ര്യ​ക്രം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന ജി​ല്ലാ ത​ല ക​മ്മി​റ്റി 48.79 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ച്ച് ശി​പാ​ർ​ശ ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച 48.79 കോ​ടി രൂ​പ​യു​ടെ പ്രൊ​പ്പോ​സ​ലു​ക​ളാ​ണ് യോ​ഗം പ​രി​ശോ​ധി​ച്ച​ത്.

ഇ​വ ജി​ല്ലാ ത​ല ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യും പ്രൊ​പ്പോ​സ​ലു​ക​ൾ സം​സ്ഥാ​ന ത​ല ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ശി​പാ​ർ​ശ ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ. ​പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

മലബാറിന്‍റെ ടൂറിസം വികസനത്തിന് കുതിപ്പേകാൻ “ഫാം 2 ​മ​ല​ബാ​ർ 500′ ! ആ​ദ്യ ഫാം ​ട്രി​പ്പ് നാളെ ​ക​ണ്ണൂ​രി​ൽ

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 966 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6,44,716 രൂപ സംഭാവന നൽകി തലശ്ശേരി സഹകരണ ആശുപത്രി…

Aswathi Kottiyoor
WordPress Image Lightbox