കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ദിവസത്തിനകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്നും നാളെയുമായി ശമ്പളം കൊടുത്തു തീര്‍ക്കുമെന്നും ഇതിനായി സര്‍ക്കാര്‍ സഹായം ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ട്രേഡ് യൂണിയന് നേതാക്കളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി കോഴിക്കോട് വിശദീകരിച്ചു.