25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മ​നു​ഷ്യ​രെ ബാ​ധി​ക്കു​ന്ന 60 ശ​ത​മാ​നം രോ​ഗ​ങ്ങ​ളും ജ​ന്തു​ജ​ന്യം: സെ​മി​നാ​ര്‍
Kerala

മ​നു​ഷ്യ​രെ ബാ​ധി​ക്കു​ന്ന 60 ശ​ത​മാ​നം രോ​ഗ​ങ്ങ​ളും ജ​ന്തു​ജ​ന്യം: സെ​മി​നാ​ര്‍

ക​ണ്ണൂ​ർ: മ​നു​ഷ്യ​രി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ൽ അ​റു​പ​തു ശ​ത​മാ​ന​വും ജ​ന്തു​ജ​ന്യ​മാ​ണെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ. വ​ർ​ധി​ച്ചു വ​രു​ന്ന തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന പേ ​വി​ഷ​ബാ​ധ, ആ​ന്ത്രാ​ക്സ്, ബ്രൂ​സ​ല്ല തു​ട​ങ്ങി​യ ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ൾ മ​നു​ഷ്യ​രാ​ശി​ക്ക് വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണെ​ന്ന് ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ല​വി​ലെ രോ​ഗ​ങ്ങ​ൾ​ക്കു പു​റ​മെ പു​തു​താ​യി ക​ണ്ടു വ​രു​ന്ന രോ​ഗ​ങ്ങ​ളി​ലെ 75 ശ​ത​മാ​ന​വും ജ​ന്തു​ക്ക​ളി​ൽ നി​ന്നാ​ണെ​ന്ന് ക്ലാ​സ് ന​യി​ച്ച ഡോ. ​എം പി ​സു​ജ​ന്‍ പ​റ​ഞ്ഞു. നി​പ വൈ​റ​സും, കു​ര​ങ്ങ് വ​സൂ​രി​യും ഇ​തി​ന് തെ​ളി​വാ​ണ്. 250 ല​ധി​കം ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളു​ണ്ട്. ജ​ന്തു​ക്ക​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന​ത് പോ​ലെ മ​നു​ഷ്യ​രി​ല്‍ നി​ന്ന് ജ​ന്തു​ക്ക​ളി​ലേ​ക്കും രോ​ഗം പ​ക​രു​ന്നു​ണ്ടെ​ന്ന് ഡോ. ​എം. സു​ജ​ൻ പ​റ​ഞ്ഞു.

മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​ര്‍ വ​സി​ക്കു​ന്നി​ട​ത്ത് വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണെ​ന്ന് ഡോ. ​അ​ജ​യ് ലോ​റ​ന്‍​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​താ​ണ് ജ​ന്തു​ക്ക​ള്‍ കൃ​ഷി ന​ശി​പ്പി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​ബീ​റ്റു ജോ​സ​ഫ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​മെ​ന്നും പേ​വി​ഷ​ബാ​ധ​ക്ക് കേ​ര​ള​ത്തി​ല്‍ വ​ര്‍​ഷം 22 കോ​ടി രൂ​പ മാ​റ്റി​വ​യ്ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​മി​നാ​റി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ള്‍​ക്ക് പ​രി​ഹാ​ര മാ​ര്‍​ഗ​വും നി​ര്‍​ദേ​ശി​ച്ചു.​സെ​മി​നാ​ർ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts

പ്രൈമറി ക്ലാസുകളിൽ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ അക്കാദമിക്‌ ടാസ്‌ക്‌ ഫോഴ്‌സ്‌

Aswathi Kottiyoor

മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 35 ദിവസത്തില്‍ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

Aswathi Kottiyoor

കോഴിക്കോട് ജില്ലയിലെ 5 നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിച്ചു

Aswathi Kottiyoor
WordPress Image Lightbox