25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക നാളെ ഉയർത്താം.*
Kerala

വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക നാളെ ഉയർത്താം.*

*
തിരുവനന്തപുരം ∙ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്കു നാളെ തുടക്കമാകും. 15 വരെ വീടുകൾ, സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ, വിദ്യാഭ്യാസ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പതാക ഉയർത്താം. വീടുകളിൽ നാളെ ഉയർത്തുന്ന പതാക 3 ദിവസവും രാത്രി താഴ്ത്തേണ്ടതില്ല.

സംസ്ഥാന സർക്കാർ– പൊതുമേഖല– സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് അഭ്യർഥിച്ചു. മറ്റു നിർദേശങ്ങൾ:

∙ കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി ഉപയോഗിച്ചു കൈ കൊണ്ടു നൂൽക്കുന്നതോ നെയ്തതോ യന്ത്രസഹായത്താൽ നിർമിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം.

∙ ഏതു വലുപ്പവും ആകാം. എന്നാൽ പതാകയുടെ അനുപാതം 3:2 ആയിരിക്കണം.

∙ കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല.

∙ മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ദേശീയ പതാക ഉയർത്താൻ പാടില്ല.

∙ തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.

∙ പതാകയിൽ എഴുത്തുകൾ പാടില്ല.

∙ ഫ്ലാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക പാടില്ല.

∙ മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലോ അരികിലോ സ്ഥാപിക്കരുത്.

Related posts

പ്രകൃതി വിരുദ്ധ പീഢന കേസിൽ ശിവപുരത്തെ വ്യാപാരി അറസ്റ്റിൽ .

Aswathi Kottiyoor

നിധി- പ്രയാസ് ഗ്രാന്റിന്‌ അപേക്ഷിക്കാം ; ഹാർഡ്‌വെയർ സ്റ്റാർട്ടപ് ആശയങ്ങൾക്ക്‌ 10 ലക്ഷംവരെ ധനസഹായം

Aswathi Kottiyoor

എസ്എൻ‌സി ലാവ്‌ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നു; തിങ്കളാഴ്ച സുപ്രീംകോടതിയില്‍

Aswathi Kottiyoor
WordPress Image Lightbox