23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കുട്ടികൾ ബെല്ലടിച്ചു, ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ ടയറിനടിൽപ്പെട്ട് മരിച്ചു.*
Kerala

കുട്ടികൾ ബെല്ലടിച്ചു, ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ ടയറിനടിൽപ്പെട്ട് മരിച്ചു.*

*
തൊടുപുഴ ∙ സ്കൂൾ ബസിന്റെ ടയറിനടിൽപ്പെട്ട് ക്ലീനർ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിൽ (40) ആണ് മരിച്ചത്. ഉടുമ്പന്നൂർ‌ സെന്റ് ജോർജ് സ്കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.കുട്ടികളെ കയറ്റാനായി ബസ് നിർത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികൾ ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിനിടെ ബസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയിൽ.

Related posts

സ്പെഷൽ ട്രെയിനുകളും കുറവ്, കിട്ടുന്ന വണ്ടികളിൽ കൂട്ടത്തോടെ ബുക്കിങ്ങ്; റെയിൽവേ കനിഞ്ഞില്ലെങ്കിൽ കുടുങ്ങും

Aswathi Kottiyoor

ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കാൻ ശ്രമം: മുഖ്യമന്ത്രി

Aswathi Kottiyoor

ഓണക്കിറ്റ് വിതരണം തുടരുന്നു; ഇതുവരെ വിതരണം ചെയ്തത് 72,40,225 കിറ്റുകൾ

Aswathi Kottiyoor
WordPress Image Lightbox