കൊട്ടിയൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി യുവമോർച്ച പേരാവൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച തിരംഗ റാലി(ബൈക്ക് റാലി) ദേശീയതയുടെ ഹുങ്കാരമായി മാറി.
കൊട്ടിയൂരിൽ നിന്നും ആരംഭിച്ച റാലിക്ക്
യുവമോർച്ച കണ്ണൂർ ജില്ല പ്രസിഡന്റ് ശ്രീ മനോജ് പോയിലൂർ ദേശിയ പതാക യുവമോർച്ച കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് അരുൺ ഭരത് ന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് സുരേന്ദ്രൻ,
യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് സി, ബിജെപി മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ വിളക്കോട്,സുധിഷ് മുരുകൻ,ബിജെപി സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, ഷിബു പേരാവൂർ, ബാബു വർഗീസ്, ബിജു ഇടച്ചില്ല,
സി കെ വിഷ്‌ണു രാജു ഉമേശൻ, ഗിരീഷ്, ഹരി, അരുൺ, രാജു, അനിൽ, തുടങ്ങിയവർ നേതൃത്വം നൽകി.