യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചിതലും കുറഞ്ഞത് രൂപയ്ക്ക് നേട്ടമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 79.27 നിലവാരത്തിലെത്തി.
ജൂണിനെ അപേക്ഷിച്ച് ജൂലായില്‍ യുഎസിലെ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ മാറ്റമില്ലാതിരുന്നതാണ് ഡോളറിനെ ബാധിച്ചത്. ട്രഷി ആദായം കുറയുകയും ഡോളര്‍ ദുര്‍ബലമാകുകയും ചെയ്തു. ജൂണ്‍ 16നുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ബുധനാഴ്ച ഡോളര്‍ സൂചിക നേരിട്ടത്.
വിലക്കയറ്റത്തില്‍ വര്‍ധനവുണ്ടാകാതിരുന്നതിനാല്‍ അടുത്ത യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധന 0.50ശതമാനത്തിലൊതുക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ വീണ്ടും 0.75ശതമാനം നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നായിരുന്നു കണക്കുകൂട്ടല്‍.
ആഗോള വിപണിയില്‍ ഇന്ധന വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ നിരക്കില്‍ പ്രതിഫലിച്ചത്. ഇതോടെ ഓഹരി സൂചികകളില്‍ മുന്നേറ്റം പ്രകടമായി. ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികളും നേട്ടമുണ്ടാക്കി.
നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 78.90 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.