കൂത്തുപറമ്പ് മെയിൻ റോഡിലെ ഓട്ടോ സ്റ്റാൻഡിൽ സ്പ്രിംഗ് പോസ്റ്റുകൾ സ്ഥാപിച്ചു. 20ഓളം സ്പ്രിംഗ് പോസ്റ്റുകളാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സ്ഥാപിച്ചിട്ടുള്ളത്. കൂത്തുപറമ്പ് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഓട്ടോ സ്റ്റാൻഡിനു സമീപം സ്പ്രിങ് പോസ്റ്റ്കൾ സ്ഥാപിച്ചിട്ടുത്. മെയിൻ റോഡിലെ ഓട്ടോ സ്റ്റാൻഡിന് പരിമിതമായ സൗകര്യങ്ങളാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഓട്ടോ പാർക്കിംങ്ങിന് സ്ഥലസൗകര്യം കുറവാണ്. ഈ സാഹചര്യത്തിൽ സോണുകൾ ആയാണ് സ്പ്രിങ് പോസ്റ്റ് സ്ഥാപിച്ചതെന്ന് കൂത്തുപറമ്പ് സബ് ഇൻസ്പെക്ടർ സന്ദീപ് കെടി പറഞ്ഞു. ഓട്ടോ തൊഴിലാളികൾക്കും സ്പ്രിങ് പോസ്റ്റ് സ്ഥാപിക്കുന്നത് ഉപകാരപ്രദമാണെന്നും തങ്ങളുടെ വാഹനം കടന്നു പോകേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഓട്ടോ തൊഴിലാളികളും പറയുന്നു. അറുപതോളം ഓട്ടോകളാണ് ഇവിടെ സർവീസ് നടത്തുന്നത്. ഇരുപതോളം സ്പ്രിംഗ് പോസ്റ്റുകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും എന്നാണ് കണക്കാക്കുന്നത്.
previous post