കണ്ണൂർ : ക്വിറ്റ് ഡ്രഗ്സ് എന്ന സന്ദേശവുമായി ആന്റി നർകോട്ടിക് യൂത്ത് ടാസ്ക് ഫോഴ്സ് പ്രവർത്തകർ രംഗത്ത്. സംസ്ഥാനത്തെ എല്ലാ സ്കൂൾ, കോളേജുകളിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറുകളും സിനിമാപ്രദർശനവും കൗൺസിലിംഗും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്വിറ്റ് ഡ്രഗ്സ് പരിപാടിക്ക് തുടക്കം കുറിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ വെടിയേറ്റ ധീര സൈനികൻ ശൗര്യചക്ര മേജർ മനേഷ് ലോഗോ കൈമാറി ക്വിറ്റ് ഡ്രഗ്സ് ഉദ്ഘാടനം ചെയ്തു. ആന്റി നർക്കോട്ടിക് യൂത്ത് ടാസ്ക് ഫോഴ്സ് കേരളം ചെയർമാൻ റഫീഖ് പാണപ്പുഴ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പ്രദീപൻ തൈക്കണ്ടി, സനോജ് നെല്ല്യാടൻ,ബാദുഷ മഞ്ചപ്പാലം,സിതിൻ വേണുഗോപാൽ, സഞ്ജയ് പി പാലായി തുടങ്ങിയവർ സംസാരിച്ചു.