ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാം ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധൻകർ ഇന്ന് അധികാരമേൽക്കും. ഞായറാഴ്ച നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 74.36 ശതമാനം വോട്ട് നേടിയാണ് ധൻകർ വിജയിച്ചത്. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വെച്ച് ഏറ്റവും ഉയർന്ന വോട്ട് വിഹിതമാണിത്. ബി ജെ പി നേതൃത്വം നൽകുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയുടെ 182 വോട്ടിനെതിരെ 528 വോട്ടുകളാണ് ധൻകർ സ്വന്തമാക്കിയത്.