28.8 C
Iritty, IN
July 2, 2024
  • Home
  • Thiruvanandapuram
  • പൂരം കൊടിയേറി; ബുക്കിങ്ങ് തുറന്ന് മാരുതിയുടെ പുതുതലമുറ ആള്‍ട്ടോ കെ10.
Thiruvanandapuram

പൂരം കൊടിയേറി; ബുക്കിങ്ങ് തുറന്ന് മാരുതിയുടെ പുതുതലമുറ ആള്‍ട്ടോ കെ10.

തിരുവനന്തപുരം: മാരുതിയുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ വരവിനൊരുങ്ങിയിട്ടുള്ള വാഹനമാണ് ആള്‍ട്ടോ കെ10. ഓഗസ്റ്റ് 18-ാം തീയതി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് കമ്പനി ആരംഭിച്ചു. 11,000 രൂപ അഡ്വാന്‍സ് തുക നല്‍കി മാരുതിയുടെ ഔദ്യോഗിക ഡീലര്‍ഷിപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും പുതുതലമുറ ആള്‍ട്ടോ കെ10 ബുക്കുചെയ്യാമെന്നാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുള്ളത്.

മാരുതിയുടെ മറ്റ് ഹാച്ച്ബാക്ക് മോഡലുകളായ വാഗണ്‍ആര്‍, സെലേറിയോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതിയ ആള്‍ട്ടോ കെ10-ഉം ഒരുങ്ങുന്നത്. 11 വേരിയന്റുകളില്‍ എത്തുന്ന ആള്‍ട്ടോ കെ10-ല്‍ 66 ബി.എച്ച്.പി. പവറും 89 എന്‍.എം.ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ കെ10 സി പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്) ഓട്ടോമാറ്റിക്കും സ്ഥാനം പിടിക്കും.

മാരുതിയുടെ നിലവിലെ എന്‍ട്രി മോഡലായ ആള്‍ട്ടോ 800-ല്‍ നിന്നും സെലേറിയോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ്, സെലേറിയോയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്ലാമ്പ്, ഗാര്‍ണിഷ് നല്‍കി അലങ്കരിച്ചിട്ടുള്ള വലിയ ഗ്രില്ല്, ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് ആക്സെന്റ്, ആക്സെന്റുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള നീളത്തില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്ലാമ്പ് തുടങ്ങിയവയാണ് മുഖത്തെ അലങ്കാരങ്ങള്‍. ഡോറിലൂടെ പിന്നിലേക്ക് നീളുന്ന ഷോര്‍ഡര്‍ ലൈന്‍, താഴെ ഭാഗത്തായി സ്ഥാനമുറപ്പിച്ചിട്ടുള്ള ക്ലാഡിങ്ങ്, റിയര്‍ വ്യൂ മിററിലുള്ള കവര്‍ എന്നിവയാണ് വശങ്ങളുടെ സൗന്ദര്യം. പൂര്‍ണമായും ഡിസൈന്‍ മാറിയാണ് ടെയ്ല്‍ ലൈറ്റ് ഒരുങ്ങിയിരിക്കുന്നത്. ഫോഗ്ലാമ്പിന് സമാനമായി ഡിസൈനില്‍ റിഫ്ളക്ഷന്‍ സ്ട്രിപ്പ് ബമ്പറില്‍ നല്‍കിയിട്ടുണ്ട്. ബമ്പറിന്റെ താഴെയായി ക്ലാഡിങ്ങും റെഡ് സ്ട്രിപ്പും നല്‍കിയിട്ടുണ്ട്. സ്പോര്‍ട്ടി ഭാവത്തിനായി റൂഫ് സ്പോയിലറും പിന്‍ഭാഗത്ത് ഒരുക്കിയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.

പുതുമയോടെയാണ് അകത്തളവും ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റലായി മാറിയിട്ടുള്ള ബേസിക് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മാരുതിയുടെ മറ്റ് ഹാച്ച്ബാക്കുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും മാറിയിട്ടുള്ള എയര്‍ കണ്ടീഷന്‍ മൊഡ്യൂള്‍ എന്നിവയാണ് അകത്തളത്തില്‍ പുതുമ പകരുന്നത്. ഡോര്‍ പാഡുകളിലും ഇന്നര്‍ ഹാന്‍ഡിലിലുമുണ്ട് മാറ്റങ്ങള്‍. രണ്ടാം നിര സീറ്റുകളുടെ ലേഔട്ട് മുന്‍ മോഡലിലേത് തുടരും.

Related posts

കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് പുനരാരംഭിക്കും….

Aswathi Kottiyoor

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ തീരുമാനം വൈകുന്നു; ആശങ്കയിൽ വിദ്യാർത്ഥികൾ…

Aswathi Kottiyoor

സംസ്ഥാനത്ത് 557 പുതിയ ഗുണ്ടകൾ; മൊത്തം 2750 പേർ, കൂടുതൽ തിരുവനന്തപുരത്ത്

Aswathi Kottiyoor
WordPress Image Lightbox