• Home
  • Iritty
  • വിജയോത്സവം 2022 ചെമ്പേരി റീജിയൻ
Iritty

വിജയോത്സവം 2022 ചെമ്പേരി റീജിയൻ

ചെമ്പേരി: തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ചെമ്പേരി റീജനൽ വിജയോത്സവം 2022 ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കോർപ്പറേറ്റ് മാനേജർ ഫാ . മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ മാനേജർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. തലശ്ശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡ്പ്രസിഡന്റ് ബെന്നി പുത്തെൻന്നട, വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്,പൈസക്കരി ദേവമാതാ ഹൈസ്കൂൾ പ്രധാനാധ്യാപകൻ എൻ സി മാത്യു , കുമാരി ആദിത്യ മോഹൻ, ടീച്ചേഴ്സ് ഗിൽഡ് ജനറൽ കൺവീനർ ശോഭ ടോം എന്നിവർ പ്രസംഗിച്ചു തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച സ്കൂളുകളെയും കുട്ടികളെയും ട്രോഫിയും ഉപഹാരങ്ങളും നൽകി ആദരിച്ചു.

Related posts

ആറളം ഫാം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Aswathi Kottiyoor

കാർഷിക മേഖലയ്ക്ക് പരിഗണനനൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്……….

Aswathi Kottiyoor

ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കും കു​ടി​വെ​ള്ള​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ത​ല​ശേ​രി ന​ഗ​ര​സ​ഭാ ബ​ജ​റ്റ്

Aswathi Kottiyoor
WordPress Image Lightbox