24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • 12 കാരൻ ബൈക്കോടിച്ചതിന് പിതാവിൽ നിന്നും പിഴയീടാക്കി പോലീസ്
Iritty

12 കാരൻ ബൈക്കോടിച്ചതിന് പിതാവിൽ നിന്നും പിഴയീടാക്കി പോലീസ്

ഇരിട്ടി: 12 കാരനായ മകൻ പൊതു നിരത്തിലൂടെ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് പിഴശിക്ഷ. ആറളം ചെടിക്കുളത്തെ താഴേക്കാട്ട് യോഹന്നാനിൽ നിന്നുമാണ് ആറളം എസ് ഐ പതിമൂവായിരത്തി അഞ്ഞുറു രൂപ പിഴയീടാക്കിയത്.
ആറാം ക്ലാസ് വിദ്യാർത്ഥിയായ 12 കാരൻ തൻ്റെ പിതാവിൻ്റെ ബൈക്കിൽ ആറളം -ചെടിക്കുളം റോഡിൽ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ആറളം എസ് ഐ വി.വി. ശ്രീജേഷിന് കൈമാറുകയായിരുന്നു. തുടർന്ന് പോലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ബൈക്കുടമയായ പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇദ്ദേഹത്തെ താക്കീത് ചെയ്തശേഷം പതിമൂവായിരത്തി അഞ്ഞൂറ് രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനൽകുകയും ചെയ്തു.

Related posts

നേത്ര ചികിത്സാ ക്യാമ്പ് നടത്തി

Aswathi Kottiyoor

ശ്മ​ശാ​ന നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

Aswathi Kottiyoor

രാമായണ പാരായണ മത്സര വിജയികളെ അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox