24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ഉരുൾപൊട്ടൽ മേഖലക്ക് കേന്ദ്ര പാക്കേജ് അനുവദിക്കണം, കരിങ്കൽ ക്വാറികൾ നിർത്തലാക്കണം ; കണ്ണൂർ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി |
Peravoor

ഉരുൾപൊട്ടൽ മേഖലക്ക് കേന്ദ്ര പാക്കേജ് അനുവദിക്കണം, കരിങ്കൽ ക്വാറികൾ നിർത്തലാക്കണം ; കണ്ണൂർ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി |

പേരാവൂർ : ഉരുൾപൊട്ടി നാശനഷ്ടങ്ങൾ സംഭവിച്ച കോളയാട്, കണിച്ചാർ എന്നീ പഞ്ചായത്തിലെ ഗോത്ര ജനതയെ സഹായിക്കാൻ കേന്ദ്ര ഗവൺമെന്റ് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ,പ്രദേശത്തെ കരിങ്കൽ ക്വാറികൾ നിർത്തലാക്കണമെന്നും കണ്ണൂർ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി ചെക്കേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു .

പ്രകൃതി ദുരന്തം ഉണ്ടാവുന്നിടങ്ങളിൽ ഗോത്ര ജനതയെ സഹായിക്കാൻ ഗോത്ര യുവാക്കളെ സജ്ജരാക്കുമെന്നും യോഗം തീരുമാനിച്ചു.

മോഹനൻ വള്ളിയാടാൻ അധ്യക്ഷത വഹിച്ചു. സി. പി രാഘവൻ,സി. പി. സുബിൻ, പ്രകാശൻ മാസ്റ്റർ, ബിജു വിജേഷ് ,സജീവൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ

Aswathi Kottiyoor

ചിക്കൻ സ്റ്റാൾ നടത്തിപ്പിനു മറവിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തുന്ന പെരുമ്പുന്ന സ്വദേശി പിടിയിൽ

Aswathi Kottiyoor

വ്യാജ മദ്യവില്പന തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox