29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഇൻസ്റ്റാഗ്രാം ലൈവിലൂടെ കൗമാരക്കാരിക്ക് കഞ്ചാവ് വലിക്കാൻ ഉപദേശം നൽകിയ വ്ളോഗ്ഗര്‍ അറസ്സിൽ
Kerala

ഇൻസ്റ്റാഗ്രാം ലൈവിലൂടെ കൗമാരക്കാരിക്ക് കഞ്ചാവ് വലിക്കാൻ ഉപദേശം നൽകിയ വ്ളോഗ്ഗര്‍ അറസ്സിൽ

കൊച്ചി: ഇൻസ്റ്റാഗ്രാം ലൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്ത യൂട്യൂബ് വ്ളോഗറെ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ആണ് പിടിയിലായത്. രണ്ടു ഗ്രാം കഞ്ചാവ് കൈവശം വച്ചതിനാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത കാര്യം സംഭവത്തിൽ പ്രത്യേകം അന്വേഷണം നടത്തുമെന്നും ഇക്കാര്യത്തിൽ ഇയാളുടെ മൊഴിയെടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം ലൈവിൽ ഇയാൾ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രൊത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ കാട്ടൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Related posts

കാലംതെറ്റിയ മഴ; മലയോര കർഷകരിൽ ആശങ്ക

Aswathi Kottiyoor

അജിത് പവാർ ബിജെപിയിൽ ചേർന്നാൽ സർക്കാർ വീഴും: ഭീഷണിയുമായി ശിവസേന

Aswathi Kottiyoor

ബിഎസ്‌എൻഎൽ ഭൂമി വിൽപ്പനയ്‌ക്ക്‌ ; ഇ–ടെൻഡർ ക്ഷണിച്ചു , ആദ്യഘട്ടത്തിൽ 6 സംസ്ഥാനങ്ങളിൽ

Aswathi Kottiyoor
WordPress Image Lightbox