25.9 C
Iritty, IN
June 26, 2024
  • Home
  • Kerala
  • ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു
Kerala

ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു

ഇരിട്ടി ഹയർസെക്കൻ്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്തിൽ ഇന്നലെ സംഘടിപ്പിച്ച ഹിരോഷിമ നാഗസാക്കി ദിനാചരണം പിടിഎ പ്രസിഡന്റ് കെ. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ. ഇ ശ്രീജ അധ്യക്ഷയായി. എൻ. എസ്. എസ് വളണ്ടിയർമാരായ വിദ്യാർഥികൾ നിർമ്മിച്ച സമാധാനത്തിന്റെ പ്രതീകമായ സുഡോക്കോ പക്ഷികളെ സ്കൂൾ അങ്കണത്തിൽ അലങ്കരിച്ചു കൊണ്ടാണ് ദിനാചരണ പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ എം ബാബു, എൻ. എസ്. എസ് പ്രോഗ്രാം ഓഫിസർ ഇ. പി അനീഷ് കുമാർ, പിടിഎ അംഗങ്ങളായ സന്തോഷ് കൊയിറ്റി, പി രഞ്ജിത്ത് അസീസ് പാലക്കി, ശ്രീന, അധ്യാപകരായ സി ഹരീഷ്, ഷൈനി യോഹന്നാൻ, ബെൻസിരാജ് എന്നിവർ സംസാരിച്ചു. എൻ. എസ്. എസ് ലീഡർമാരായ പി സായന്ത്, വിനയ ദിവാകരൻ, വളണ്ടിയർമാരായ വിഷ്ണു സുമേഷ്, കാർത്തിക്, ആദിഷ്, ദിയ ദിനകർദേവ്, സ്വാന്തന, റിയ, പൗർണമി എന്നിവർ നേതൃത്വം നൽകി.

Related posts

പ്ലസ് വൺ പരീക്ഷയെ ബാധിക്കാത്ത വിധത്തിലായിരിക്കും പ്ലസ് ടുവിനുള്ള ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകൾ

Aswathi Kottiyoor

രാജ്യത്ത് ആദ്യ ഡോസ് കൊവിഡ് വാക്സിൻ എടുക്കാതെ 4 കോടി പേർ

Aswathi Kottiyoor

ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

Aswathi Kottiyoor
WordPress Image Lightbox