24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗോത്രവര്‍ഗ ജനതയുടെ സംഗീതം ലോക ശ്രദ്ധയിലേയ്ക്കെത്തിച്ച നഞ്ചിയമ്മക്ക് കേരളത്തിന്റെ ആദരം
Kerala

ഗോത്രവര്‍ഗ ജനതയുടെ സംഗീതം ലോക ശ്രദ്ധയിലേയ്ക്കെത്തിച്ച നഞ്ചിയമ്മക്ക് കേരളത്തിന്റെ ആദരം

ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. കേരളത്തിലെ ഗോത്രവര്‍ഗ ജനതയുടെ സംഗീത പാരമ്പര്യത്തെ ലോക ശ്രദ്ധയിലേയ്ക്കെത്തിച്ച ഗായികയാണ് നഞ്ചിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേദിയില്‍ നഞ്ചിയമ്മയുടെ പാട്ടിനെ ഹര്‍ഷാരവത്തോടെ കാണികള്‍ സ്വീകരിച്ചത്.
പട്ടികവര്‍ഗവികസന വകുപ്പിന്റെ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം പരിപാടിയിലാണ് ഗോത്രകലാകാരി നഞ്ചിയമ്മ എത്തിയത്. മുഖ്യമന്ത്രി സര്‍ക്കാരിന്റെ ആദരം നല്‍കി.

ചടങ്ങില്‍ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍,ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related posts

*സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു*

Aswathi Kottiyoor

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് 12ന്

Aswathi Kottiyoor

റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണം

Aswathi Kottiyoor
WordPress Image Lightbox