27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഡീ​സ​ൽ ഇ​ല്ല: കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി
Kerala

ഡീ​സ​ൽ ഇ​ല്ല: കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി

ക​ണ്ണൂ​ർ: ഡീ​സ​ൽ​ക്ഷാ​മം മൂ​ലം ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​ട​ങ്ങു​ന്നു.
സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​നു​വ​ദി​ച്ച 20 കോ​ടി​രൂ​പ കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യാ​ലേ താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും ഡീ​സ​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. അ​വ​ധി ദി​വ​സ​മാ​യ ഇ​ന്ന​ലെ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു. ശ​നി​യാ​ഴ്ച ഓ​ടി​യ ബ​സു​ക​ൾ ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. രാ​വി​ല​ത്തെ 45 സ​ർ​വീ​സു​ക​ളി​ൽ 22 ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ഓ​ടി​യ​ത്.
ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ത്തേ​ണ്ട 34 സ​ർ​വീ​സു​ക​ളി​ൽ 10 ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഓ​ടി​യ​ത്. ക​ള​ക്ഷ​ൻ കു​ടു​ത​ൽ ല​ഭി​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്കു​ള്ള ടൗ​ൺ ടു ​ടൗ​ൺ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. മ​ല​യോ​ര മേ​ഖ​ല​യാ​യ കു​ടി​യാ​ന്മ​ല ഭാ​ഗ​ത്തേ​ക്ക് അ​ഞ്ചു സ​ർ​വീ​സു​ക​ളി​ൽ ര​ണ്ടു ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഓ​ടി​യ​ത്.
ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് ഒ​രു ബ​സ് മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് സ​ർ​വീ​സു​ക​ളും ഉ​ച്ച​യ്ക്കു​ശേ​ഷ​മു​ള്ള തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ഒ​ന്നും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള ഒ​ന്നും സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി.
ഇ​ന്ന​ത്തെ സ​ർ​വീ​സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഡീ​സ​ൽ സ്റ്റോ​ക്ക് വ​ന്ന​തി​നാ​ൽ ഇ​ന്ന് ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

*കർണാടകയിൽ കൂടുതൽ നിയന്ത്രണം; മാ​​ളു​​ക​​ളി​​ലും തി​​യ​​റ്റ​​റു​​ക​​ളി​​ലും ര​​ണ്ടു ഡോ​​സ് വാ​​ക്സി​​നെ​​ടു​​ത്ത​​വ​​ർ​​ക്ക് മാ​​ത്രം പ്ര​​വേ​​ശ​​നം*

Aswathi Kottiyoor

കാട്ടാന കുടിൽ തകർത്തു

Aswathi Kottiyoor

24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള്‍: തലസ്ഥാനത്ത് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്!……….

Aswathi Kottiyoor
WordPress Image Lightbox