23.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു.
Iritty

എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു.

ഇരിട്ടി: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാൻ എക്സൈസ് വകുപ്പ് വെള്ളിയാഴ്ച മുതൽ തീവ്ര പരിശോധന ആരംഭിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇരിട്ടി, പേരാവൂർ മട്ടന്നൂർ റെയിഞ്ചുകളിലായി സ്ട്രൈക്കിംഗ് ഫോഴ്സ് ടീം പ്രവർത്തിക്കും. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടികൾ സ്വീകരിക്കും. അതിർത്തി പ്രദേശങ്ങൾ കോളനികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തും.കർണാടക സംസ്ഥാനത്ത് നിന്നും വരുന്ന അനധികൃത മയക്ക് മരുന്ന് മദ്യം എന്നിവയുടെ കടത്ത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കും. ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്തുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ അറിയിച്ചു. പൊതു ജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ള ഫോൺ നമ്പർ
എക്സൈസ് സർക്കിൾ ഓഫീസ് ഇരിട്ടി 04902 472205
എക്സൈസ് റെയിഞ്ച് ഓഫീസ് മട്ടന്നൂർ 04902 473660
എക്സൈസ് റെയിഞ്ച് ഓഫീസ് പേരാവൂർ 04902 446 800
എക്സൈസ് റെയിഞ്ച് ഓഫീസ് ഇരിട്ടി – 04902 494666

Related posts

ക​ണ്ണൂ​ർ-​മം​ഗ​ളൂ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി

Aswathi Kottiyoor

തൊഴിലുറപ്പ്, കുടുംബശ്രീ തൊഴിലാളികൾ എകെജി സെൻ്ററിലെ കൂലിക്കാരല്ല: അഡ്വ.മാർട്ടിൻ ജോർജ്ജ്

Aswathi Kottiyoor

പായത്തെ സമ്പൂർണ്ണ പാൽ ഗ്രാമമാക്കും;51കോടിയുടെ ബജറ്റിന് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox