26.1 C
Iritty, IN
November 22, 2024
  • Home
  • kannur
  • നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 217 പേ​ര്‍
kannur

നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 217 പേ​ര്‍

ക​ണ്ണൂ​ർ: ക​ണി​ച്ചാ​ര്‍ വി​ല്ലേ​ജി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് തു​റ​ന്ന നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് 217 പേ​ര്‍. വേ​ക്ക​ളം എ​യു​പി സ്‌​കൂ​ള്‍, പൂ​ള​ക്കു​റ്റി എ​ല്‍​പി സ്‌​കൂ​ള്‍, പൂ​ള​ക്കു​റ്റി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ പാ​രി​ഷ് ഹാ​ള്‍, ക​ണ്ട​ന്തോ​ട് ല​ത്തീ​ന്‍ കു​രി​ശു​പ​ള്ളി ഹാ​ള്‍ എ​ന്നി​വ​യാ​ണ് ക്യാ​മ്പു​ക​ള്‍.
കോ​ള​യാ​ട് വി​ല്ലേ​ജി​ലെ ചെ​ക്യേ​രി ക​മ്യൂ​ണി​റ്റി ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ മാ​റ്റി പാ​ര്‍​പ്പി​ക്കാ​നാ​ണ് വേ​ക്ക​ളം എ​യു​പി സ്‌​കൂ​ളി​ല്‍ പു​തു​താ​യി ക്യാ​മ്പ് തു​ട​ങ്ങി​യ​ത്. ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ താ​മ​സി​ച്ച​വ​രെ കൂ​ടു​ത​ല്‍ സു​ര​ക്ഷ​യ്ക്കാ​യി ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വി​ടേ​ക്കു മാ​റ്റി​യ​ത്.
വേ​ക്ക​ളം സ്‌​കൂ​ളി​ല്‍ 33 കു​ടും​ബ​ങ്ങ​ളി​ലെ 93 (സ്ത്രീ​ക​ള്‍ 36, പു​രു​ഷ​ന്‍​മാ​ര്‍ 29, കു​ട്ടി​ക​ള്‍ 28) പേ​രാ​ണ് നി​ല​വി​ലു​ള്ള​ത്. പൂ​ള​ക്കു​റ്റി സ്‌​കൂ​ളി​ല്‍ 34 കു​ടും​ബ​ങ്ങ​ളി​ലെ 87 (സ്ത്രീ​ക​ള്‍ 32, പു​രു​ഷ​ന്‍​മാ​ര്‍ 42, കു​ട്ടി​ക​ള്‍ 13) പേ​രു​ണ്ട്.
പാ​രി​ഷ് ഹാ​ളി​ല്‍ അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ 15 (സ്ത്രീ​ക​ള്‍ 8, പു​രു​ഷ​ന്‍​മാ​ര്‍ 7) പേ​രും കു​രി​ശു​പ​ള്ളി ഹാ​ളി​ല്‍ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളി​ലെ 22 (സ്ത്രീ​ക​ള്‍ 11, പു​രു​ഷ​ന്‍​മാ​ര്‍ 9, കു​ട്ടി​ക​ള്‍ 2) പേ​രു​മു​ണ്ട്.

Related posts

പു​സ്ത​കോ​ത്സ​വം ഒന്പതു മു​ത​ല്‍

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

പേവി​ഷ ബാ​ധ​യ്ക്കു​ള്ള മ​രു​ന്ന് കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശ്ര​മി​ക്കും: ജെ. ​ചി​ഞ്ചു​റാ​ണി

Aswathi Kottiyoor
WordPress Image Lightbox