24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല; രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ
kannur

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല; രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത് രോ​ഗി​ക​ളെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു.
ആ​ശു​പ​ത്രി​യി​ലെ ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് വെ​ള്ളം കൃ​ത്യ​മാ​യി എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ തീ​രു​ക​യാ​ണ്. ഒ​രു ദി​വ​സം ത​ന്നെ ര​ണ്ടും മൂ​ന്നും മ​ണി​ക്കൂ​റു​ക​ളോ​ളം പൈ​പ്പു​ക​ളി​ൽ വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. സം​ഭ​ര​ണി​ക​ളി​ൽ വെ​ള്ളം നി​റ​ച്ചാ​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക്കം തീ​രു​ക​യാ​ണ്. ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ ജ​ല വി​ത​ര​ണ പൈ​പ്പി​ന്‍റെ ചോ​ർ​ച്ച​യാ​ണ് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ഇ​ത് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്.
ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റും വെ​ള്ളം ബ​ക്ക​റ്റു​ക​ളി​ൽ ശേ​ഖ​രി​ച്ചാ​ണ് പ​ല​രും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. മ​റ്റു ചി​ല​ർ രാ​വി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ലും മ​റ്റു​മു​ള്ള പൊ​തു​ശു​ചി മു​റി​ക​ളെ​യാ​ണ് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ കു​റ്റ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടു​ക​യാ​ണെ​ന്ന് രോ​ഗി​ക​ൾ ആ​രോ​പി​ച്ചു. വെ​ള്ള​മി​ല്ലാ​ത്ത​തു കാ​ര​ണം ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും താ​ളം തെ​റ്റി​യി​ട്ടു​ണ്ട്.

Related posts

ഉ​രു​പ്പും​കു​റ്റി​യി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി

Aswathi Kottiyoor

നഷ്ടപരിഹാര വിതരണം 11ന്

Aswathi Kottiyoor

കോവിഡ് വാക്‌സിനേഷന് ഇന്ന് മുതൽ കൂടുതൽ കേന്ദ്രങ്ങൾ………

Aswathi Kottiyoor
WordPress Image Lightbox