കര്‍ണ്ണാടകയിലും കനത്ത മഴ തുടരുന്നു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി, ചിക്കമംഗളൂരൂ, മംഗളൂരൂ തുടങ്ങിയ മേഖലകളില്‍ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി.
ബംഗളൂരു അടക്കമുള്ള പല നഗരങ്ങളിലും റോഡുകളിലുള്‍പ്പെടെ വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് അഞ്ഞൂറോളം പേരെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.
കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 6 പേര് മരിച്ചു. രണ്ടു പേരെ ഒഴുക്കില്‍പെട്ട് കാണാതായി. ഇന്നും അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.