24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മ​ഴ ശ​ക്തം: പ​ല​യി​ട​ത്തും ഉ​രു​ൾ​പൊ​ട്ട​ൽ; എ​ട്ട് ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Kerala

മ​ഴ ശ​ക്തം: പ​ല​യി​ട​ത്തും ഉ​രു​ൾ​പൊ​ട്ട​ൽ; എ​ട്ട് ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. കോ​ട്ട​യം മൂ​ന്നി​ല​വ് മ​ങ്കൊ​മ്പി​ലും ക​ണ്ണൂ​ർ നെ​ടു​മ്പൊ​യി​ലി​ലും ഉ​രു​ൾ​പൊ​ട്ടി. അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്നു റെ​ഡ് അ​ല​ർ​ട്ട് (അ​തി​തീ​വ്ര മ​ഴ) പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ 200 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ട്ട് ജി​ല്ല​ക​ളി​ലെ സ്‌​കൂ​ൾ, പ്രൊ​ഫ​ഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ല​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രും പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. എം​ജി, കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ നാ​ളെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി.

അ​ടു​ത്ത നാ​ല് ദി​വ​സ​ത്തേ​ക്ക് അ​തി​തീ​വ്ര​മ​ഴ ഉ​ണ്ടാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും തീ​ര​ദേ​ശ​ത്തും ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. തു​ട​ക്ക​ത്തി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​കു​ന്ന കാ​ല​വ​ർ​ഷം തു​ട​ർ​ന്ന് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​ക്കും.

ര​ണ്ടു ദി​വ​സ​മാ​യി മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ നാ​ല് സം​ഘ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ​ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ നാ​ലു സം​ഘ​ങ്ങ​ൾ ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ നാ​ല് അ​ധി​ക സം​ഘ​ങ്ങ​ളെ കൂ​ടി സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കും. ഇ​വ​രെ എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ക്കും.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ സം​സ്ഥാ​ന​ത്താ​കെ ഏ​ഴ് ക്യാ​ന്പു​ക​ൾ തു​റ​ന്നു. കോ​ട്ട​യ​ത്ത് ര​ണ്ടു ക്യാ​ന്പു​ക​ളും കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ർ, വ​യ​നാ​ട്, ജി​ല്ല​ക​ളി​ൽ ഓ​രോ ക്യാ​ന്പു വീ​ത​വു​മാ​ണ് തു​റ​ന്ന​ത്.

Related posts

അക്ഷരശ്ലോക സംസ്‌കാരം: കുട്ടികളുടെ ഭൗതീകവും മാനസികവുമായ വളർച്ചയിൽ നിർണായക പങ്ക്: ചീഫ് സെക്രട്ടറി വി.പി ജോയി

Aswathi Kottiyoor

ആഹ്ലാദം കുറയില്ല , കേമമാകും ഓണം ; സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനം ഉറപ്പുവരുത്തും

Aswathi Kottiyoor

ഇന്ധനവില വര്‍ദ്ധന; മാര്‍ച്ച് രണ്ടിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും………..

Aswathi Kottiyoor
WordPress Image Lightbox