23.6 C
Iritty, IN
July 6, 2024
  • Home
  • Kochi
  • കർഷക ദിനത്തിൽ അണിയാൻ കോട്ടും തൊപ്പിയും; വാങ്ങുന്നത് 300 കോട്ടും 1500 തൊപ്പിയും.
Kochi

കർഷക ദിനത്തിൽ അണിയാൻ കോട്ടും തൊപ്പിയും; വാങ്ങുന്നത് 300 കോട്ടും 1500 തൊപ്പിയും.

കൊച്ചി: കർഷക ദിനത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കോട്ടും തൊപ്പിയും അണിയിക്കുന്നു. കൃഷി വകുപ്പിന്റെ കൃഷി ദർശൻ പരിപാടിയുടെ ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും 17 നു നടക്കുമ്പോൾ അതിൽ പങ്കെടുക്കുന്ന മുന്നൂറോളം വരുന്ന അതിഥികൾക്കു ‘വെയ്സ്റ്റ് കോട്ടും’ തൊപ്പിയും വാങ്ങാനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കാൻ കൃഷി സെക്രട്ടറി നിർദേശം നൽകി. ചടങ്ങിൽ പങ്കെടുക്കുന്ന വിഐപികൾ, ഉദ്യോഗസ്ഥർ, ഓഫിസർമാർ, മറ്റ് അതിഥികൾ എന്നിവരെയാണു തൊപ്പിയും കോട്ടും അണിയിക്കുന്നത്. ഇതിന് എത്ര രൂപ ചെലവു വരുമെന്നു കണക്കാക്കിയിട്ടില്ല. 300 കോട്ടും 1500 തൊപ്പിയുമാണു വാങ്ങുന്നത്. ഇതിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ലോഗോ പ്രിന്റ് ചെയ്യും.

കോട്ടിനും തൊപ്പിക്കും ഈ മാസം 9 നു മുൻപ് ഓർഡർ നൽകണം. കർഷക ദിനത്തിൽ പരമ്പരാഗത കവുങ്ങിൻ പാള തൊപ്പിയൊന്നുമല്ല അണിയുന്നത്, റൗണ്ട് തൊപ്പിയാണ്. വെയ്സ്റ്റ് കോട്ട് ഓരോരുത്തരുടെയും അളവിനനുസരിച്ചു തയ്ച്ചെടുക്കുകയല്ല, ഫ്രീ സൈസ് ആണ്. ‘സർക്കാരിന്റെ പുതിയൊരു പദ്ധതിയുടെ ഉദ്ഘാടനമാണ്. അതിനു ശ്രദ്ധ കിട്ടാൻ വേണ്ടിയാണ്’ എന്നാണു വിശദീകരണം.

Related posts

അമേരിക്കയിൽ മാന്ദ്യത്തിന്റെ മഴക്കാറ്; ഐടി രംഗത്ത് മുൻകരുതൽ: ടെക്കികളെ ബാധിക്കും

Aswathi Kottiyoor

കൊച്ചിയിൽ വീടിനു തീപിടിച്ചു; വീട്ടമ്മയ്ക്കു ദാരുണാന്ത്യം.

Aswathi Kottiyoor

ഫ്‌ലിപ്‌കാര്‍ട്ട് മലയാളത്തിൽ…………..

Aswathi Kottiyoor
WordPress Image Lightbox