ഇരുട്ടിൽ തപ്പി പഴശ്ശി ഉദ്യാനം;വിനോദ സഞ്ചാരികൾ ഉദ്യാനത്തിൽ പ്രവേശിക്കാതെ മടങ്ങി. പഴശ്ശി ഉദ്യാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് പോയ വൈദ്യുതി രാത്രി 8 മണിയായിട്ടും വന്നില്ല. വൈകുന്നേരം 6 മണിയോടെ കൂരിരുട്ടിൽ തപ്പിത്തടഞ്ഞ് വിനോദ സഞ്ചാരികൾ മടങ്ങി. 100 കണക്കിന് വിനോദ സഞ്ചാരികളാണ് പഴശ്ശിയിൽ എത്തിയ ശേഷം മടങ്ങിയത്. ഡി ടി പി സി യുടെ ജനറേറ്ററും പ്രവർത്തനക്ഷമമല്ലായിരുന്നു. 6 മണിക്ക് ശേഷവും ടിക്കറ്റ് എടുത്തവരെ കയറ്റി എങ്കിലും വിനോദ സഞ്ചാരികൾക്ക് അവിടെ സമയം ചെലവഴിക്കാർ പറ്റിയില്ല. ആയതിനാൽ ചില വിനോദ സഞ്ചാരികളും ജീവനക്കാരും ചെറിയ വാക്കേറ്റവുമുണ്ടായി.
previous post