കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി നിയമം കർശനമാക്കി.
തീരപ്രദേശത്തും കടലിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് നഗരസഭ തീരുമാനം. ശിക്ഷാനടപടികൾ വ്യക്തമാക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ നഗരസഭ തീരദേശത്ത് സ്ഥാപിച്ചു. ഇതുസംബന്ധിച്ച ബോധവത്കരണം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാ റാണി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനിയുടെ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലി.
ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ സോമശേഖരൻ സംസാരിച്ചു.
ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. സാഹിറ, കൗൺസിലർ ഫൈസൽ പുനത്തിൽ, ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്, വിവിധ വകുപ്പ് പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.