21.6 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • വിടരും 4 ലക്ഷം പാൽപ്പുഞ്ചിരി; തിങ്കളും വ്യാഴവും പാല്‌, ചൊവ്വയും വെള്ളിയും മുട്ട.
Thiruvanandapuram

വിടരും 4 ലക്ഷം പാൽപ്പുഞ്ചിരി; തിങ്കളും വ്യാഴവും പാല്‌, ചൊവ്വയും വെള്ളിയും മുട്ട.

തിരുവനന്തപുരം: തിങ്കളും വ്യാഴവും പാല്‌. ചൊവ്വയും വെള്ളിയും മുട്ട . സംസ്ഥാനത്തെ നാല്‌ ലക്ഷം അങ്കണവാടി–പ്രീ സ്‌കൂൾ കുട്ടികൾക്കാണ് തിങ്കൾ മുതൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക കരുതൽ. പോഷകബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ മെനു പരിഷ്‌കരിച്ചത്‌. വനിതാ ശിശുവികസന വകുപ്പിന് കീഴിലെ 33,115 അങ്കണവാടിയിലും നടപ്പാക്കും. 61.5 കോടി രൂപ വകയിരുത്തിയതായി മന്ത്രി വീണാ ജോർജ്‌ അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനം തിങ്കൾ പകൽ 12ന്‌ ഡിപിഐ ജവഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും . മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി പദ്ധതിക്ക്‌ ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കും. മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടിയിൽ മിൽമയുടെ യുഎച്ച്ടി പാൽ എത്തിക്കും. മുട്ട കുടുംബശ്രീ പൗൾട്രി ഫാമുകളിൽ നിന്നോ പ്രാദേശികമായോ വാങ്ങും.

Related posts

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

അതിതീവ്ര മഴയ്ക്ക് സാധ്യത: സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്.

Aswathi Kottiyoor

‘മനുഷ്യനാകണം’ എന്ന കവിതയെഴുതിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് ഫോണിലൂടെ തുടർച്ചയായ വധഭീഷണി…

Aswathi Kottiyoor
WordPress Image Lightbox