ജൂൺ മാസത്തെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുൻപ് വിതരണം ചെയ്യുമെന്ന് കെഎസ്ആർടിസി സിഎംഡി. യൂണിയനുകളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശമ്പളം കൃത്യമായി നൽകാനാണ് കോർപ്പറേഷൻ പരിശ്രമിക്കുന്നത്. ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ് 10ന് മുൻപ് വിതരണം ചെയ്യുമെന്നും സിഎംഡി യൂണിയൻ നേതാക്കളെ അറിയിച്ചു.
അതേസമയം ശമ്പളം കൃത്യമായി നൽകാതെ മാനേജ്മെന്റ് നടത്തുന്ന പരിഷ്കാരങ്ങളെ യൂണിയൻ നേതാക്കൾ എതിർത്തു.
തിരുവനന്തപുരം നഗരത്തിലെ സിറ്റി സർവീസ് ബസുകൾ സ്വിഫ്റ്റ് കമ്പനിക്ക് കീഴിലാക്കുന്നതിനെതിരേ തിങ്കളാഴ്ച ബസ് തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. തിങ്കളാഴ്ച സ്വിഫ്റ്റ് സർവീസുകൾ ബഹിഷ്കരിക്കുമെന്ന് ബിഎംഎസും വ്യക്തമാക്കിയിട്ടുണ്ട്.