രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരുടെ കേസുകള്‍ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.
ജയ്പുരില്‍ നടന്ന ഓള് ഇന്ത്യ ലീഗല്‍ അതോറിറ്റി മീറ്റിംഗിനെ അഭിസംബോധന ചെയ്യവേയാണ് നര്രേന്ദ മോദി ജുഡീഷ്യറിയോട് ഈ അഭ്യര്‍ത്ഥന നടത്തിയത്.
“ജയിലുകളില്‍ നിരവധി വിചാരണ തടവുകാരുണ്ട്. ഇവരുടെ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ വിചാരണയ്ക്ക് വിധേയരാവാന്‍ ഇവര്‍ക്ക് നിയമസഹായം നല്‍കാനുള്ള ഉത്തരവാദിത്തം കാണിക്കണം’ പ്രധാന മന്ത്രി പറഞ്ഞു.
നേരത്തെ സമാന ആവശ്യം കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവും ഉന്നയിച്ചിരുന്നു. രാജ്യത്ത് 3.5 ലക്ഷം വിചാരണ തടവുകാരുണ്ടെന്നും ഇത്രയുമധികം ആളുകള്‍ ജയിലുകളില്‍ വിചാരണ കാത്തു നീണ്ടകാലം കഴിയുന്നതിലെ ആശങ്കയും റിജിജു പ്രകടിപ്പിച്ചു.