25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി നഗരസഭയിൽ ക്രമക്കേട് കണ്ടെത്തി എന്ന വാർത്ത അടിസ്ഥാന രഹിതം – നഗരസഭാ ഭരണ സമിതി
Iritty

ഇരിട്ടി നഗരസഭയിൽ ക്രമക്കേട് കണ്ടെത്തി എന്ന വാർത്ത അടിസ്ഥാന രഹിതം – നഗരസഭാ ഭരണ സമിതി

ഇരിട്ടി: ഇരിട്ടി നഗരസഭയിൽ ക്രമക്കേട് കണ്ടെത്തി എന്ന വാർത്ത അടിസ്ഥാന രഹിതവും വ്യാജവുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലതയും ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന വ്യാപാകമായി സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം നഗരസഭകളിലും കോർപ്പറേഷനുകളിലും വിജിലൻസ് നടത്തിയ റെയ്ഡിന്റെ മറവിൽ ഇരിട്ടി നഗരസഭയേയും ജനങ്ങളേയും സംശയത്തിന്റെ പുകമറയിൽ നിർത്താൻ ശ്രമമാണ് നടക്കുന്നത്.
നഗരസഭയിൽ നിന്നും നിരവധി ഫയലുകൾ വിജിലൻസ് പരിശോധിച്ചതിൽ 2004-05, 2009-10, 2014-15 വർഷത്തെ മൂന്ന് ഫയലുകൾ വിജിലൻസ് കൊണ്ടുപോയിട്ടുണ്ട്. റെയ്ഡിന് പിന്നാലെ വിജിലൻസ് ഡയരക്ടർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ക്രമക്കോട് കണ്ടെത്തിയ നഗരസഭയുടെ പട്ടികയിൽ ഇരിട്ടിയുടെ പേരില്ല എന്നതാണ് സത്യം. ആരോ ബോധപൂർവ്വം ക്രമക്കേട് കണ്ടെത്തി എന്ന വർത്ത പ്രചരിപ്പിക്കുകയാണ്. വഴിവിട്ട രീതിയിൽ ക്രമക്കേട് കാണിക്കുന്ന ജീവനക്കാരെ തെളിവ് സഹിതം ചൂണ്ടികാണിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യും. ഉപ്പുതിന്നവൻ വെള്ളം കുടിക്കണം എന്നു തന്നെയാണ് നഗരസഭയുടെ നിലപാട്. അനധികൃത നിർമ്മിതികൾക്കെതിരെ ശക്തമായ നടപടിയാണ് ഭരണ സമിതിയിൽ നിന്നും ഉണ്ടാകുന്നത്. നിലവിൽ 20 അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും നിയമലംഘരിൽ നിന്നും 50 ലക്ഷത്തിലേറെ രൂപ ഈടാക്കുകയും ചെയ്തു. 40 ലക്ഷത്തോളം രൂപ ക്രമവത്ക്കരണ ഫീസ് ഈടാക്കി ഇത്രയും തുക സർക്കാറിലേക്കും അടപ്പിച്ചു. നിരവധി കെട്ടിടങ്ങൾക്കെതിരെ നടപടി തുടരുകയാണ്. ഇതിൽ കടുത്ത അമർഷം ഉള്ള ഒരു വിഭാഗം നഗരസഭയിലുണ്ട്. നഗരസഭയിലെ ജീവനക്കാരെ വഴിവിട്ട നടപടിയിലൂടെ സ്വാധീനിക്കാൻ വരെ ശ്രമം നടന്നുവരുന്നുണ്ട്. ഇത്തരക്കാരാണ് അപവാദ പ്രചാരണങ്ങൾക്ക് പിന്നിലെന്നും നഗരസഭാ അഴിമതിക്കാർക്കെതിരെയുള്ള നടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും ഒരുക്രമക്കേടും വെച്ചു പൊറുപ്പിക്കില്ലെന്നുംചെയർ പേഴ്‌സൺ കെ. ശ്രീലത പറഞ്ഞു. നഗരസഭാ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, കൗൺസിലർ കെ.നന്ദനൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

പുതുശേരി വക്കൻ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor

സ്നേഹവീടിൻറെ താക്കോൽ ദാനം നടത്തി

Aswathi Kottiyoor

കെ ജി എൻ എ ജില്ലാ സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox